സംഘ പരിവാറും ഇസ്ലാമിക തീവ്രവാദികളും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പിണറായി വിജയന്‍

സംഘ പരിവാറും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍. ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് കടുത്ത വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് വിഷയത്തില്‍ തീവ്രവര്‍ഗ്ഗീയ നിലപാടാണ് ലീഗ്  ഏറ്റെടുത്തിരിക്കുന്നതെന്നും. ഇതിനെ എതിര്‍ക്കുന്ന ആദരണീയരായ സമുദായ നേതാക്കളെ ലീഗ് നേതാക്കള്‍ ആക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരസ്പര സഹവര്‍ത്തിത്വമാണ് മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ. ഇത് തകര്‍ക്കാനാണ് ഇവരെ പോലുള്ളവരുടെ ശ്രമമെന്നും ഈ ശ്രമത്തെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ വ്യത്യസ്ത അറകളിലാക്കി നിര്‍ത്താനാണ്  ഇത്തരക്കാരുടെ ലക്ഷ്യമെന്നും  ഇതിന് ബദലായി വികസനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel