രാഹുൽ ഗാന്ധിയുടെ വിവാദ പ്രസംഗം; ഭരണഘടനാ തത്വങ്ങൾക്കെതിരെന്ന് എം എ ബേബി

രാഹുൽ ഗാന്ധിയുടെ വിവാദ പ്രസംഗം കോൺഗ്രസ് ചരിത്രത്തിലെ പ്രധാന പ്രസംഗമാണെന്ന് എം എ ബേബി.ബിജെപിയുടെ ആശയമാണ്പ്രസംഗത്തിലൂടെ മറ്റൊരു തരത്തിൽ രാഹുൽ പറഞ്ഞുവച്ചതെന്നും ഭരണഘടനാ തത്വങ്ങൾക്കെതിരാണ് രാഹുലിൻ്റെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിലൂടെ രാഹുൽ അബദ്ധമാണ് പറയുന്നത്.അബദ്ധ വിശ്വാസം രാഹുലിന് വെച്ചുപുലർത്താമെന്നും എന്നാൽ ബി.ജെ.പി.യെ നേരിടാൻ എന്ന പേരിൽ പറയുമ്പോൾ അത് ഈ നാടിനെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നുവെങ്കിൽ അവർ ഈ പ്രസംഗം നടത്താൻ വിടില്ലായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.

മതം ഇന്ത്യയുടെ ഭരണ നേതൃത്വത്തിലേക്ക് വരാനുള്ള യോഗ്യത അല്ല.ഈ നിലപാട് മുൻകാല പ്രാബല്യത്തോടെയാണെങ്കിൽ മൻമോഹൻസിംഗിന് പ്രധാന മന്ത്രി ആകാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ സുധാകരനെ KPCC പ്രസിഡൻ്റാക്കിയതിനെതിരെ എം എ ബേബി.കേരളത്തിലെ ഏത് കോൺഗ്രസ് പ്രവർത്തകരാണ് സുധാകരനെ പ്രസിഡൻ്റാക്കിയതെന്ന് എം എ ബേബി ചോദിച്ചു.ജനാധിപത്യ പാർട്ടിയെന്നാണ് കോൺഗ്രസിനെ മാധ്യമങ്ങൾ വിശേഷിപ്പിയ്ക്കുന്നതെന്നും M A ബേബിയുടെ പരിഹസിച്ചു.

അതേസമയം, കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്തുന്നുവെന്നും ഒപ്പം ഇനിയും മുന്നേറാനുണ്ടെന്നും എം എ ബേബി കൂട്ടിച്ചേത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News