ലഖിംപൂര്‍ ഖേരി സംഭവം; ആശിഷ് മിശ്രയ്ക്ക് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്

ലഖിം പൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും വെറും അപകടമല്ല നടന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി, കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെപ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഐപിസി 307, 324, 34 എന്നീ വകുപ്പുകള്‍ ചുമത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

ലഖിംപൂര്‍ ഖേരി സംഭവം നടക്കുമ്പോള്‍ താന്‍ അവിടെയില്ലെന്നും തൊട്ടടുത്ത ഗ്രാമത്തില്‍ ആയിരുന്നു തുടങ്ങിയ ആശിഷ് മിശ്രയുടെ വാദങ്ങളെ പാടെ നിഷേധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here