സിപിഐഎം പ്രവർത്തകർക്കു നേരെ ആക്രമണം; 2 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കോഴിക്കോട് തൊടിയിൽ സി പി ഐ എം പ്രവർത്തകർക്കു നേരെ ആർ എസ് എസ് ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ആർ എസ് എസ് പ്രവർത്തകരായ പ്രമോദ്, സുരേന്ദ്രൻ എന്നിവർക്കെതിരെയാണ്.വെള്ളയിൽ പൊലീസാണ് കേസെടുത്തത്. പാർട്ടി ജില്ലാ സമ്മേളന ഫണ്ട് പിരിക്കാനിറങ്ങിയ സി പി ഐ എം പ്രവർത്തകരെയാണ് ആർ എസ് എസ് സംഘം അക്രമിച്ചത്.

ബിജെപി വിട്ട്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച കുടുംബത്തിന്‌ ഭീഷണിയും ക്ഷേത്രത്തിൽവിലക്കും നിലനിൽക്കുന്ന മേഖലയാണ് വെള്ളയിൽ തൊടിയിൽ.വെള്ളയിൽ സ്വദേശിയായ ഷിൻജുവും കുടുംബവുമാണ്‌ ആർഎസ്‌എസ് ബിജെപി പ്രവർത്തകരുടെ അതിക്രമങ്ങളും ഭീഷണിയും നേരിടുന്നത്‌.

ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന അരയ സമാജത്തിനു കീഴിലെതൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ ശബരിമലയ്‌ക്ക്‌ പോകാനായി കെട്ടുനിറയ്ക്കാനുംഷിൻജുവിനെ വിലക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ബീച്ചിലെ ലയേൺസ് പാർക്കിന്സമീപം തൊടിയിൽ വച്ച് സി പി ഐ എം പ്രവർത്തകരെ ആർഎസ്‌എസ്‌ അക്രമിച്ചത്.

ആർഎസ്‌എസ്‌ പ്രവർത്തകരായ പ്രമോദ്, സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പാർട്ടി ജില്ലാസമ്മേളന ഫണ്ട് പിരിക്കാനിറങ്ങിയ സി പി ഐ എം പ്രവർത്തകരെ ആർഎസ്‌എസ്‌ തടഞ്ഞു വെക്കുകയായിരുന്നു.

തുടർന്ന് മാരകായുധങ്ങളുമായി വിവിധ പ്രദേശങ്ങളിൽ നിന്നും വീണ്ടും ആർഎസ്‌എസുകാർ സംഘടിച്ച് എത്തി അക്രമണത്തിന് മുതിരുകയായിരുന്നു. അക്രമണത്തിന് നേതൃത്വം കൊടുത്ത ആർഎസ്‌എസ്‌ പ്രവർത്തകരായ പ്രമോദ്, സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വരുന്ന 18 ന് മേഖലയിൽ DYFI യുവജന പരേഡ് സംഘടിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News