ഒരു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോഴേക്കും മുഖത്തിന്റെ ഷെയ്പ്പ് മാറി; തുറന്നുപറഞ്ഞ് നടന്‍ മനോജ്‌

ഒരു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോഴേക്കും മുഖത്തിന്റെ ഷെയ്പ്പ് മാറിയെന്ന തുറന്നുപറച്ചിലുമായി നടനും നടി ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ്.

നവംബർ 28ന് രാത്രി ഉറക്കാൻ കിടക്കുമ്പോൾ എന്തോ തോന്നി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയതെന്നും മനോജ് പറഞ്ഞു.

ബെൽസ് പാൾസിയാണെന്ന അവസ്ഥയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. മനോജിന്റെ വാക്കുകൾ ഇങ്ങനെ:

നവംബർ 28ന് രാത്രി ഉറക്കാൻ കിടക്കുമ്പോൾ എന്തോ തോന്നി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. രാവിലെ മാറുമെന്ന് കരുതി. പിറ്റേന്ന് രാവിലെ എണീറ്റ് പല്ല് തേക്കുന്നതിനിടയിൽ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നി.

ഒന്ന് ആശുപത്രിയിൽ പോകാം എന്ന് ‌ബീനയോട് പറഞ്ഞ്. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വിഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. സ്‌ട്രോക്ക് ആണോയെന്ന ഭയമാണ് അപ്പോഴെനിക്കുണ്ടായിരുന്നത്.

ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹം പറഞ്ഞു.  എംആർഐ എടുത്തു നോക്കാൻ ഡോക്ടർ പറഞ്ഞതനുസരിച്ച് അത് ചെയ്തുനോക്കി. പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു ഫലം. ബെൽസി പൾസി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിൻ തുടങ്ങി. 

ഈ വിഡിയോ ഇടുന്നതിനോട് വീട്ടിൽ എല്ലാവർക്കും എതിർപ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെൻഷനും കാര്യവും മറ്റുള്ളവർ കൂടി അറിയണം എന്നാണ് ഞാൻ ചിന്തിച്ചത്. ഇത് ആർക്കും സംഭവിക്കാവുന്നതാണ്, ഇതൊന്നും അറിയാത്തപ്പോൾ ആരായാലും പേടിച്ചുപോകും.

അങ്ങനെയുള്ളവർ ഇതേക്കുറിച്ച് അറിയട്ടെ എന്ന് കരുതിയാണ് വിഡിയോ ചെയ്യുന്നത്.  ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ ഭേദമാകുമെന്നും ആരാധകരെ അറിയിച്ചാണ് മനോജ് വിഡിയോ അവസാനിപ്പിച്ചത്. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel