‘Suspend us too’ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു; ഏകാധിപത്യ ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് എളമരം കരീം എം പി

സസ്പെൻഷനിലായ രാജ്സഭ എംപി മാർക്ക് രാജ്യസഭയിൽ നിന്നും ലോക്സഭയിൽ നിന്നുമുള്ള എംപിമാരുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. suspend us too എന്ന മുദ്രാവാക്യവുമായി പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.

ഏകാധിപത്യ ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് എളമരം കരീം എം പി പ്രതികരിച്ചു. കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്ക് കീഴടങ്ങില്ല. പ്രത്യാഘാതം എന്ത് തന്നെ ആയാലും കർഷക സമരത്തിന് മുന്നിൽ മോദി സർക്കാർ മുട്ട് മടക്കിയ പോലെ ജനപ്രതിനിധികളുടെ സമരത്തിന് മുന്നിലും കീഴടങ്ങേണ്ടി വരും.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രതിപക്ഷം നിലകൊള്ളുമെന്ന് ബിനോയ്‌ വിശ്വം എം പി .ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിലവിലെ അവസ്ഥ ലോകം കാണുകയാണ്.കേന്ദ്രം എതിർശബ്ദങ്ങളെ അടിച്ചമർത്തുകയാണ് ബിനോയ്‌ വിശ്വം എം പി വ്യക്തമാക്കി.

രാജ്യ സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്ത എംപിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോൺ ബ്രിട്ടാസ് എം പി.അവരെ ഒറ്റപ്പെടുത്താൻ ഉള്ള നീക്കത്തിൽ ഭാഗമാകില്ല. 12 എംപിമാർ ജനങ്ങളുടെ പ്രതിനിധികളാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തും. സസ്‌പെൻഡ് ചെയ്യപ്പെട്ട 12 എംപി മാർ രാജ്യത്തിന്റെ പ്രതീകമാണ്.അവർ ഒറ്റക്ക് അല്ലെന്നും ജോൺ ബ്രിട്ടാസ് എംപി. പാർലമെന്റ് ജനാധിപത്യത്തിന്റെ മ്യൂസിയം അല്ലെന്ന് ശിവദാസൻ എംപിയും പ്രതികരിച്ചു . വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News