മലയാളത്തിന്റെ അഭിമാനമായി ടൊവിനോയുടെ ‘കള’

ചിക്കാഗോ ഫിലിം ഫെസ്റ്റിവൽ 2021 ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ടോവിനോ നായകനായ ‘കള’യ്ക്ക്. ബെസ്റ്റ് ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ബേബ്ലേഡ് ഗേൾ എന്ന ചിത്രത്തിനൊപ്പം കളയും പുരസ്കാരം പങ്കിട്ടത്.

ടോവിനോ തോമസ് പ്രൊഡക്ഷൻസും, ജുവിസ് പ്രൊഡക്ഷൻസും,അഡ്വഞ്ചർ കമ്പനിയും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ രോഹിത് വി എസ് ആണ്. ടോവിനോ, ദിവ്യാ പിള്ള, സുമേഷ് മൂർ, ലാൽ എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ പകയുടെ ചോരവഴികളുടെ കഥ പറയുന്നു.

ഷാജി എന്ന കഥാപാത്രമായ് മലയാളത്തിന്റെ യുവതാരം നിറഞ്ഞാടിയ ഈ ചിത്രം ടോവിനോയുടെ മറ്റു ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതിന് അംഗീകാരം കിട്ടിയ സന്തോഷത്തിലാണ് അണിയറ പ്രവർത്തകരും ആരാധകരും.

വലിയ പ്രതീക്ഷയോടെ മിന്നൽ മുരളിക്കായി കാത്തു നിൽക്കുന്നവർക്ക് വലിയ ആവേശം നൽകുന്ന ഒരു വാർത്ത തന്നെയാണിത് എന്നതിൽ തർക്കമില്ല.

ആശിഖ് അബുവിന്റെ നാരദൻ, ഖാലിദ് റഹ്മാന്റെ തല്ലുമാല, വിഷ്ണു രാഘവിന്റെ വാശി തുടങ്ങി വ്യത്യസ്തമായ വേഷങ്ങളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരുപിടി ടോവിനോ ചിത്രങ്ങളാണ് റിലീസ് കാത്ത് നിൽക്കുന്നത്. അതിന്റെ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here