‘തുറമുഖം’ ജനുവരിയില്‍ ? ക്രിസ്തുമസിന് എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ചിത്രം ‘തുറമുഖം’ക്രിസ്തുമസിന് റിലീസാകില്ല. പകരം ജനുവരി 7 ആയിരിക്കും ചിത്രത്തിന്‍റെ റിലീസിങ് ഡേറ്റ്. ജനുവരി ഒടുവില്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലും തുറമുഖം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

അമ്പതാമത് റോഡര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ പ്രദര്‍ശിപ്പിക്കുക. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് മണികണ്ഠന്‍ ആചാരി എന്നിവരുള്‍പ്പെടെ വന്‍ താരനിര ചിത്രത്തിലുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്ന് മത്സരിക്കുന്ന 15 സിനിമകളില്‍ ഒന്നാണ് തുറമുഖം. ഗോപന്‍ ചിദംബരം തിരക്കഥയെഴുതി സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മാണം ചെയ്യുന്ന തുറമുഖം പിരീഡ് ഡ്രാമയാണ്.

സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മ്മാണം. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊയ്ദു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News