അമിത വണ്ണം കുറയണോ? ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചുനോക്കൂ….

നമ്മുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടാണ് ഒന്നാണ് ഓറഞ്ചും ഓറഞ്ച് ജ്യൂസും. ഇത് ആരോഗ്യത്തിന്നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഓറഞ്ച് ജ്യൂസില്‍ കൊഴുപ്പും കലോറിയും ഇല്ല. അതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച പാനീയമാണ്. കൂടാതെ, ഓറഞ്ചില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ വയര്‍ കൂടുതല്‍ നേരം നിറയ്ക്കുന്നു.

ഓറഞ്ചില്‍ അസ്‌കോര്‍ബിക് ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ടിഷ്യു വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന വിറ്റാമിന്‍ സി ഭക്ഷണക്രമം ക്യാന്‍സര്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ എ അത്യാവശ്യമാണ്. ഓറഞ്ചില്‍ വിറ്റാമിന്‍ എയും കരോട്ടിനും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ കണ്ണുകളെ ബാക്ടീരിയകളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു.

ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യത്തിന് രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിവുണ്ട്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഹെസ്പെറെഡിന്‍ ആന്റിഓക്‌സിഡന്റ് മൊത്തത്തിലുള്ള രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും നിങ്ങളുടെ ചര്‍മ്മത്തെ യുവത്വമുള്ളതാക്കാനും സഹായിക്കുന്നു. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News