ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു.രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 45 ആയി ഉയർന്നു . ദില്ലിയില്‍ പുതുതായി നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോ​ഗബാധിതരുടെ എണ്ണം 45 ആയത്.

മഹാരാഷ്ട്രയിൽ മാത്രം 20 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ഉടനില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.രാജ്യത്ത് എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. മൂന്നാം ഡോസ് നൽകണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിർദേശിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News