ചന്ദ്രിക സാമ്പത്തിക ക്രമക്കേട്; ഫിനാൻസ് ഡയറക്ടർ അറസ്റ്റിൽ

ചന്ദ്രിക സാമ്പത്തിക ക്രമക്കേട് കേസിൽ ഫിനാൻസ് ഡയറക്ടർ പി എം അബ്ദുൾ സമീറിനെ അറസ്റ്റ് ചെയ്തു.   കോഴിക്കോട് നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്.  ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ സമീറിനെ സ്റ്റേഷൻ നടപടി പൂർത്തിയാക്കി വിട്ടയച്ചു.

2020 ൽ നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി എം അബ്ദുൾ സമീറിനെ അറസ്റ്റ് ചെയ്തത്. ജീവനക്കാരുടെ പി എഫ് വിഹിതം അടച്ചില്ലെന്ന കേസിലാണ് അറസ്റ്റ്. 2017 സപ്തംബർ മുതൽ ജീവനക്കാർ വിഹിതം  അടയ്ക്കുന്നുണ്ടെങ്കിലും  കമ്പനി ഇത് PF ൽ നിക്ഷേപിക്കുന്നില്ലെന്നാണ് പരാതി.

ഇക്കാലയളവിൽ കമ്പനി വിഹിതവും ചന്ദ്രിക അടച്ചില്ലെന്ന് ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന്  സമീർ നടക്കാവ്  സ്റ്റേഷനിൽ ഹാജരാവുകയായി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ഇന്ത്യ വിട്ട് പോകരുതെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സമീറിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

സ്റ്റേഷനിൽ ഹാജരായ സമീറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചു. പി എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ വിരമിച്ച ജീവനക്കാർ 14 ദിവസമായി കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നിൽ സമരത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News