രാവിലെ എഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, നിസാരമായി കാണരുത് !

രാവിലെ  എ‍ഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മുന്ന കുറച്ചുപേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ആ തുമ്മലിനെ അത്ര നിസ്സാരമായി ആരും കാണരുത്. രാവിലെയുള്ള തുമ്മല്‍ കഫവൃദ്ധിമൂലമാണുണ്ടാകുന്നത്.

ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം മൂലം ചില പ്രത്യേക വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരം അസ്വഭാവിക രീതിയില്‍ പ്രതികരിക്കുന്നു. അതാണ് അലര്‍ജി, തുമ്മല്‍, ശ്വാസതടസം തുടങ്ങിയവ.

രാവിലെയുള്ള തുമ്മല്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.

തേന്‍

തുമ്മല്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേനില്‍ ഡക്‌സ്‌ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ ശമിക്കാന്‍ സഹായിക്കും.

പുതിനച്ചെടി

രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാനാകും.

ഇഞ്ചി

ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും തുമ്മല്‍ അകറ്റാന്‍ വളരെ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here