മ്യാവൂ… മ്യാവൂ… മ്യാവൂ… വൈറലായി വിശ്വസുന്ദരിയുടെ വീഡിയോ

2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ പഞ്ചാബ് സ്വദേശിനിയും 21 വയസ്സുകാരിയുമായ ഹര്‍നാസ് സന്ധുവിന്റെ ഒരു വൈറല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മത്സരത്തിന്റെ സെമി ഫൈനലില്‍ എന്താണ് ഇഷ്ട ഹോബി എന്ന ചോദ്യമാണ് ഹര്‍നാസ് സന്ധുവിനോട് അവതാരകന്‍ സ്റ്റീവ് ഹാര്‍വി ചോദിച്ചത്. മൃഗങ്ങളെ അനുകരിക്കലാണ് എന്നതായിരുന്നു ഹര്‍നാസ് സന്ധുവിന്റെ ഉത്തരം.

ഉടന്‍ അവതാരകന്‍ എന്നാല്‍ ഒരു മൃഗത്തെ അനുകരിക്കൂ എന്ന് ആവശ്യപ്പെട്ടു. ഉടന്‍ നമസ്‌തേ എന്ന് പറഞ്ഞ്, പൂച്ചയുടെ ശബ്ദം ഹര്‍നാസ് സന്ധു അനുകരിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ അത് സ്വീകരിച്ചത്.

#Miss Universe Meow എന്ന പേരില്‍ ഈ വീഡിയോ ഇപ്പോള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറല്‍ ആകുകയാണ്. നിരവധി കമന്റുകലും അഭിനന്ദനങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

അതേസമയം അവതാരകനെതിരെയും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒരു വിശ്വസുന്ദരിയെ കൊണ്ട് ഇത്തരത്തിലുള്ള താ‍ഴ്ന്ന രീതിയിലുള്ള ടാസ്കുകളാണോ ചെയ്യിക്കുന്നത് എന്നാണ് അവതാരകനെതിരെ ഉയരുന്ന വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News