കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിക്ക് ദേശീയ അംഗീകാരം

സാര്‍വത്രിക ആരോഗ്യ പരിരക്ഷാദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) മാതൃകാപരമായി സേവന സന്നദ്ധതയോടെ നടപ്പാക്കിയതിന് ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇംപ്ലിമെന്റേഷന്‍ ഓഫ് ബസ്റ്റ് പ്രാക്ടീസസ് കോംപറ്റീഷന്‍ അവാര്‍ഡ് കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രി ആന്റ് ട്രോമോ കെയര്‍ സെന്ററിന് ലഭിച്ചു.

ദില്ലിയിലെ അശോക ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറില്‍ നിന്ന് ആശുപത്രി പ്രസിഡന്റ് ജി.എസ്.ജയലാല്‍ എം.എല്‍.എയും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജേക്കബ് ജോണും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

രാജ്യത്ത് ആകെ മൂന്ന് സ്ഥാപനങ്ങളെയാണ് ഈ അവാര്‍ഡിന് തെരഞ്ഞെടുത്തത്. കേരളത്തില്‍ അവാര്‍ഡ് ലഭിച്ച ഏക ആശുപത്രിയാണ് കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രി. മൂന്ന് മേഖലകളില്‍ മാതൃകാപരമായ സേവനം നല്‍കിയ ആശുപത്രികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

രോഗികളുടെ സുരക്ഷയും ആന്റിബയോട്ടിക്കുകളുടെ നിയന്ത്രണവും, പ്രധാന മന്ത്രി ജന്‍ ആരോഗ്യയോജന (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം കിടത്തി ചികില്‍സ കഴിഞ്ഞ് വീട്ടിലേക്കു പോയ ശേഷം രോഗിക്ക് നല്‍കുന്ന സവിശേഷ സേവനങ്ങള്‍, പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ചികിത്സക്കെത്തുന്ന ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും പരാതി രഹിതവുമായ ചികിത്സയിലൂടെ ഈ പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നടത്തുന്ന സവിശേഷമായ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിനായി പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News