കണ്ണൂർ സർവകലാശാലാ നിയമന വിവാദം; പ്രിയാ വർഗീസിന് മതിയായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയാ വർഗീസിന് മതിയായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2018 ലെ യു ജി സി റെഗുലേഷൻ പ്രകാരവും 2016 ലെ യു ജി സി ഉത്തരവ് പ്രകാരവും പ്രിയ വർഗീസിന് മതിയായ യോഗ്യതകളുണ്ട്.

ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം വഴിയുള്ള അധ്യാപന കാലയളവിലെ ഗവേഷണം പ്രവൃത്തി പരിചയമായി കണക്കാക്കുമെന്നാണ് യു ജി സി ചട്ടം. ഡപ്യൂട്ടേഷൻ കാലാവധി നിയമനത്തിന് യോഗ്യതയായി പരിഗണിക്കണമെന്നും വ്യക്തമാക്കുന്ന രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ വസ്തുതകൾ മറച്ചു വച്ചാണ് വിവാദമുണ്ടാക്കുന്നത് എന്ന് വ്യക്തമാകുന്നതാണ് 2018ലെ യു ജി സി റഗുലേഷൻ. 2010 ലെ ചട്ടങ്ങൾ പരിഷ്കരിച്ച് 2018 ൽ ഇറക്കിയ റഗുലേഷനിൽ യോഗ്യത സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്.

യോഗ്യതയിൽ വ്യക്തത വരുത്തിയ 2016 ലെ ഉത്തരവ് പ്രകാരമാണ് 2018 ൽ മാർഗ്ഗ നിർദ്ദേശങ്ങൾ  പുതുക്കിയത്. ഇത് പ്രകാരം അധ്യാപന കാലയളവിലെ ഗവേഷണം പ്രവൃത്തി പരിചയമായി കണക്കാക്കാമെന്ന് വ്യക്തമാക്കുന്നു.

എന്നാൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുള്ള ഗവേഷണ കാലയളവ് യോഗ്യതയായി പരിഗണിക്കില്ല എന്ന ഭാഗം ഉപയോഗിച്ചാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. അധ്യാപന കാലയളവിൽ ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം വഴിയാണ് പ്രിയവർഗ്ഗീസ് പി എച്ച് ഡി ചെയ്തത്.

ഈ കാലയളവ് പ്രവൃത്തി പരിചയമായി കണക്കാക്കാമെന്നും പ്രമോഷനും നിയമനത്തിനും പരിഗണിക്കണമെന്നും യു ജി സി മാർഗ നിർദ്ദേശം അനുശാസിക്കുന്നു. ഈ കാലയളവിൽ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും സീനിയോറിറ്റിക്ക് പരിഗണിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.

ഡപ്യൂട്ടേഷൻ കാലാവധി നിയമനത്തിന് യോഗ്യതയായി പരിഗണിക്കണമെന്നും യു ജി സി ചട്ടത്തിൽ പറയുന്നു.ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാൽ പ്രിയ വർഗീസിന് 11 വർഷത്തെ അധ്യാപന പരിചയമുണ്ട്. എട്ട് വർഷമാണ് കണ്ണൂർ സർവകലാശാല നിയമനത്തിന് വേണ്ട യോഗ്യത.

നിയമനത്തിന് 70 അക്കാദമിക് പോയിൻ്റുകൾ വേണ്ടയിടത്ത് പ്രിയ വർഗീസിന് 150 ൽ അധികം പോയിൻ്റുകളുണ്ട്. വിവാദം ഉണ്ടാക്കുന്നവരുടെ വാദങ്ങൾ അംഗീകരിച്ചാൽ സമാനമായ യു ജി സി മാനദണ്ഡങ്ങൾ പ്രകാരം പ്രമോഷൻ നേടിയ നൂറുകണക്കിന് അധ്യാപകരുടെ പ്രമോഷൻ റദ്ദാക്കേണ്ടി വരും.

വസ്തുതകൾ മറച്ച് വച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിൻ്റെ ഭാര്യയായ പ്രിയ വർഗീസിൻ്റെ യോഗ്യതകൾ വിവാദമാക്കി രാഷ്ടീയ നേട്ടം ഉണ്ടാക്കുകയും സർവ്വകലാശാലയെ താറടിച്ചു കാണിക്കുകയുമാണ് വിവാദങ്ങളുടെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News