കേരളത്തിന്റെ കൊവിഡ് ആപ്പ് GoK Direct നു ലോകാരോഗ്യ സംഘടനയുടെ  അംഗീകാരം

കൊവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ലോകാരോഗ്യ സംഘടയുടെ (WHO) അംഗീകാരം.

ലോകാരോഗ്യ സംഘടന (WHO) പ്രസിദ്ധീകരിച്ച
കൊവിഡുമായി ബന്ധപ്പെട്ട ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് GoK Direct മൊബൈൽ ആപ്പ് ഇടം പിടിച്ചത്.

കോഴിക്കോട് യു.എൽ സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ക്യൂകോപ്പി എന്ന സ്റ്റാർട്ട്പ്പ് കമ്പനി ആണ് കേരള സർക്കാരിന് വേണ്ടി GoK Direct ആപ്പ് വികസിപ്പിച്ചത്.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള സ്റ്റാർട്ട്പ്പ് മിഷനുമായി സഹകരിച്ച് ആണ് GoK Direct ആപ്പ് പുറത്തിറക്കിയത്. കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ആണ് ആപ്പ് ലോഞ്ച് ചെയ്തത്.

കൊവിഡ് കാലത്ത് വ്യാജ വാർത്തകളും ഭീതിപ്പെടുത്തുന്ന സന്ദേശങ്ങളും പ്രചരിക്കുന്ന ഈ ഘട്ടത്തിൽ ആധികാരിക വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ GoK Direct ആപ്പ് വലിയ പങ്കു വഹിച്ചു. ലോകത്ത് ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഈ ആപ്പിന്റെ പ്രാധാന്യം വർധിക്കുകയാണ്. വിദേശത്ത് നിന്നു വരുന്നവർക്കുള്ള പ്രത്യേക നിർദേശങ്ങളും ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.

ഇപ്പോൾ കേരളത്തിലും അന്യസംസ്ഥനത്തിലേയും വിദേശരാജ്യങ്ങളിലെയും മലയാളികൾ ഉൾപ്പടെ പതിനഞ്ചു ലക്ഷത്തിൽ കൂടുതൽ ആളുകൾ GoK Direct ആപ്പ് ഉപയോഗപ്പെടുത്തുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും GoK Direct ലഭ്യമാണ്. GoK Direct കോവിഡ് ഡിജിറ്റൽ പ്രോജക്ടിന് വിവിധ ദേശീയ അന്തർദേശീയ അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News