പച്ചമഞ്ഞളും പച്ചനെല്ലിക്കയും ചേര്‍ത്തൊരു പിടിപിടിക്കൂ…. പ്രമേഹത്തെ പമ്പ കടത്തൂ…

ഇന്നത്തെ തലമുറ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പ്രമേഹം. നമ്മുടെ പുതിയ ജീവിത സാഹചര്യം കൊണ്ട് തന്നെ അധിക്രം പ്രായമായില്ലെങ്കിലും പ്രമേഹം നമ്മളെ പിടികൂടാറുണ്ട്. എന്നാല്‍ പ്രമേഹം പമ്പകടക്കാന്‍ പച്ചമഞ്ഞളും പച്ചനെല്ലിക്കയും ചേര്‍ത്തൊരു ഒറ്റമൂലിയുണ്ട്.

അല്‍പം പച്ചമഞ്ഞളും പച്ച നെല്ലിക്കയുടെ നീരും തുല്യമായി എടുത്ത് നല്ലതു പോലെ മിക്സ് ചെയ്യണം. അതിനു ശേഷം ഇതിലേക്ക് അല്‍പം ശുദ്ധമായ തേന്‍ ചേര്‍ക്കണം. ഇത് മൂന്നും നല്ലതു പോലെ മിക്സ് ചെയ്ത ശേഷം ഇത് വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

പ്രമേഹത്തിന് നല്ലൊരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ച മഞ്ഞള്‍ അല്ലാതെ മഞ്ഞള്‍പ്പൊടിയും ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക ഇടിച്ച് പിഴിഞ്ഞ് അതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കാവുന്നതാണ്.

നെല്ലിക്കയും മഞ്ഞളും അരച്ച് മിക്സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്. പച്ച നെല്ലിക്ക പച്ച മഞ്ഞളിന്റെ ഒരു കഷ്ണവും എടുത്ത് മിക്സ് ചെയ്ത് ഇത് വെറും വയറ്റില്‍ എന്നും രാവിലെ കഴിക്കാവുന്നതാണ്. ഇത് പ്രമേഹമെന്ന അവസ്ഥക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് മഞ്ഞളും നെല്ലിക്കയും ഉത്തമമാണ്. വേണമെങ്കില്‍ ഇത് ദിവസവും രണ്ട് നേരം വീതം കഴിക്കാവുന്നതാണ്.

എന്നാല്‍ മുകളില്‍ പറഞ്ഞ ഒറ്റമൂലികള്‍ കഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഡോക്ടറോട് ചോദിച്ച് വേണം ഇത്തരം ഒറ്റമൂലികള്‍ കഴിക്കേണ്ടത്.

അല്ലെങ്കില്‍ രണ്ട് മരുന്നുകളും കൂടി നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News