കബാലി ഡാ….. കിടിലന്‍ രുചിയില്‍ കബാലി ചിക്കന്‍

രാത്രിയില്‍ ചോറിനും ചപ്പാത്തിക്കുമൊക്കെ ഉള്ലിക്കറിയും മുട്ടക്കറിയും മീന്‍കറിയുമൊക്കെ ഉണ്ടാക്കി നിങ്ങള്‍ മടുത്തോ? എങ്കില്‍ ഇന്ന് ധൈര്യമായി മറ്റൊരു വിഭവം നമുക്ക് പരീക്ഷിക്കാം.

പേര് കേള്‍ക്കുമ്പോള്‍ തയാറാക്കാന്‍ വളരെ പാടാണെന്ന് തോന്നുമെങ്കിലും വളരെ എലുപ്പം വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാവുന്ന ഒരു കിടിലന്‍ ഐറ്റമാണ് കബാലി ചിക്കന്‍.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കബാലി ചിക്കന്‍ ഇഷ്ടമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നല്ല കിടിലന്‍ ടേസ്റ്റില്‍ കബാലി ചിക്കന്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം……..

ചേരുവകൾ

ചിക്കൻ- 2 കിലോ

മഞ്ഞൾപൊടി- 1 ടീസ്പൂൺ

ഉപ്പ്- 1 ടീസ്പൂൺ

മുളക് പൊടി- 2 ടീസ്പൂൺ

ജീരകപ്പൊടി- 1 ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടേബിൾ സ്പൂൺ

മുട്ട- രണ്ട് വെള്ള

കറിവേപ്പില- 3 തണ്ട്

കോൺഫ്ളവർ- 1 ടീസ്പൂൺ

അരിപ്പൊടി- 1 ടീസ്പൂൺ

വറ്റൽ മുളക് പൊടിച്ചത്- 1 ടീസ്പൂൺ

ഇഞ്ചി- 1 ചെറിയ കഷ്ണം

വെളുത്തുള്ളി- 10 എണ്ണം

സവാള- 2

വറ്റൽമുളക്- 5

കറിവേപ്പില

തക്കാളി- 1

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

മുളക്പൊടി കാശ്മീരി- 1 ടീസ്പൂൺ

ടൊമാറ്റോ സോസ്- രണ്ടര ടേബിൾ സ്പൂൺ

ജീരകപ്പൊടി- 1 ടീസ്പൂൺ

ഗരം മസാല- 1 ടീസ്പൂൺ

വറ്റൽ മുളക്- 1 ടീസ്പൂൺ

കുരുമുളക് പൊടി- 1 ടീസ്പൂൺ

മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  1. മീഡിയം കട്ട് ചെയ്ത ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.

  2. ഇതിലേക്ക് 1 ടീസ്പൂൺ മഞ്ഞൾപൊടി, ഉപ്പ്, 2 ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ വീതം ജീരകപ്പൊടി, ഗരം മസാല, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, രണ്ട് മുട്ടയുടെ വെള്ള, കറിവേപ്പില, 1 ടീസ്പൂൺ വീതം കോൺഫ്ളവർ, അരിപ്പൊടി, വറ്റൽ മുളക് പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

  3. ഉടനെ തന്നെ മസാല പുരട്ടിയ ഈ ചിക്കൻ കഷ്ണങ്ങൾ ഫ്രൈ ചെയ്തെടുക്കാം.

  4. ഫ്രൈ ചെയ്ത ചിക്കൻ കഷ്ണങ്ങൾ വറുത്തുകോരി മാറ്റിവയ്ക്കുക.

  5. അതേ പാനിൽ തന്നെ ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

  6. ഇതിലേക്ക് ചെറുതായി കട്ട് ചെയ്ത സവാള, വറ്റൽമുളക്, കറിവേപ്പില, തക്കാളി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി , 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി, രണ്ടര ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

  7. ശേഷം ഫ്രൈ ചെയ്തു വച്ച ചിക്കൻ ചേർക്കാം.

  8. ജീരകപ്പൊടി, ഗരം മസാല, വറ്റൽ മുളക് പൊടിച്ചത്, കുരുമുളക് പൊടി എന്നിവ 1 ടീസ്പൂൺ വീതം ചേർത്ത് കുറച്ച് മല്ലിയിലയും ചേർത്തിളക്കി ഒന്നു വഴറ്റി യോജിപ്പിച്ച് രണ്ടു മിനിറ്റ് കഴിയുമ്പോൾ​ ഇറക്കിവയ്ക്കാം. സ്വാദിഷ്ടമായ കബാലി ചിക്കൻ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News