കേരളത്തിലെ ചലച്ചിത്രമേളകൾ അഭിപ്രായ സ്വാതന്ത്യ്രത്തിനുമുള്ള വേദികൾ; മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിലെ ചലച്ചിത്ര മേളകൾ വിയോജിപ്പ് പ്രകടിപ്പിക്കാനും അഭിപ്രായ സ്വാതന്ത്യ്രത്തിനുമുള്ള വേദിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സെൻസറിങ് ഇല്ലാതെയാണ് മേളകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.അത് സ്വാതന്ത്യ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു .

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മഹാമാരികൾ തളർത്തിയാലും കലാരംഗത്തിന് തളർച്ചയുണ്ടാകാതിരിക്കാൻ കേരളം ജാഗരൂകമാണെന്നും അദ്ദേഹം പറഞ്ഞു .

സിനിമകളിലൂടെയുള്ള അഭിപ്രായ സ്വാതന്ത്യ്രത്തിന് രാജ്യത്ത് ഔദ്യോഗിക പ്ലാറ്റ് ഫോം ഒരുക്കുന്ന സംസ്ഥാനം കേരളം മാത്രമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമാ വ്യവസായത്തെ ഒരു മികച്ച തൊഴിൽ രംഗമായി വളർത്തിയെടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News