വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരും; മന്ത്രി ആന്‍റണി രാജു

വിദ്യാർത്ഥികൾക്കുള്ള കണ്‍സെഷൻ നിരക്ക്, വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.വരുമാനം കുറഞ്ഞവർക്ക് സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. രാത്രി യാത്രകളുടെ നിരക്ക് വ്യത്യാസപ്പെടുത്തി ബസുകൾ സർവ്വീസ് നടത്തും.തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബസ് നിരക്ക് വർദ്ധനവുമായി ബന്ധപെട്ട് രാമചന്ദ്രൻ കമ്മീഷൻ ശുപാർശകൾ ചർച്ച ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിരക്ക് വർധനവ് വേണമെന്ന് തന്നെയാണ് ചർച്ചയിൽ ഉയർന്ന് വന്നത്.എന്നാൽ തീരുമാനം പിന്നീടായിരിക്കും.

വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക്, വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാക്കുന്ന കാര്യം പരിഗണിക്കും.റേഷൻ കാർഡിന്‍റെ വരുമാനമനുസരിച്ചായിരിക്കും നിരക്ക്.വരുമാനം കുറഞ്ഞവർക്ക് സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.രാത്രികാല യാത്രാ നിരക്കിൽ മാറ്റം വരുത്തി യാത്രാക്ലേശം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആംബുലൻസുകളുടെ നിരക്ക് ഏകീകരിക്കണം എന്ന് ചർച്ച വന്നു.പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് നിർദ്ദേശം നൽകി. സ്വകാര്യബസ് ഉടമകൾ പണിമുടക്കുന്ന കാര്യം നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News