വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; കേ​ര​ളം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ

വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ഗ്രൂ​പ്പ് ഡി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം ഉ​ത്ത​രാ​ഖ​ണ്ഡി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലും വി​ജ​യി​ച്ചാണ് കേ​ര​ളം ക്വാ​ർ​ട്ട​റി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​നോ​ടാ​ണ് കേ​ര​ളം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

സ​ച്ചി​ൻ ബേ​ബി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 225 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന കേ​ര​ളം 35.4 ഓ​വ​റി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. 71 പ​ന്തി​ൽ ഏ​ഴ് ഫോ​റും ര​ണ്ടു സി​ക്സും പ​റ​ത്തി​യ സ​ച്ചി​ൻ 83 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. വി​ഷ്ണു വി​നോ​ദ് (34), സ​ഞ്ജു സാം​സ​ണ്‍ (33) എ​ന്നി​വ​രും തി​ള​ങ്ങി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഉ​ത്ത​രാ​ഖ​ണ്ഡി​നാ​യി ഓ​പ്പ​ണ​ർ ജ​യ ബി​സ്റ്റ (93), നെ​ഗി (52) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. കേ​ര​ള​ത്തി​നാ​യി എം.​ഡി.​നി​ധീ​ഷ് മൂ​ന്നും ബേ​സി​ൽ ത​മ്പി ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി. സ​ക്നേ​ന​യ്ക്കും വി​നൂ​പി​നും ഓ​രോ വി​ക്ക​റ്റ് ല​ഭി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News