കുവൈറ്റിൽ അനധികൃത മാർഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു ചെയ്യപ്പെടും

കുവൈറ്റിൽ ആധുനിക രീതിയിലുള്ള മാഗ്നറ്റിക് ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുമ്പോൾ അനധികൃത മാർഗ്ഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു ചെയ്യപ്പെടുമെന്നു അധികൃതർ അറീയിച്ചു.

പഴയ സാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി പുതിയവ മാറ്റി നൽകുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഈ നടപടി പുരോഗമിക്കുമ്പോൾ മതിയായ യോഗ്യതയില്ലാത്ത നേടിയ ലൈസൻസ് ഉടമകളെ കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

പ്രാഥമിക കണക്കനുസരിച്ച് രണ്ടര ലക്ഷത്തോളം ഡ്രൈവിംഗ്‌ ലൈസൻസുകൾ വിവിധ കാരണങ്ങളാൽ റദ്ദാക്കപ്പെടുമെന്നാണു ഗതാഗത മന്ത്രാലയം കരുതുന്നത്‌. ഇതിൽ, നിലവിൽ സർക്കാർ യോഗ്യതയായി നിശ്ചയിച്ച പ്രഫഷൻ വഴി ലൈസൻസ് നേടുകയും പിന്നീട് പ്രഫഷൻ മാറ്റിയവർ, രാജ്യം വിട്ടു പോയവർ, മറ്റനധികൃത മാർഗ്ഗത്തിലൂടെ ലൈസൻസ് സമ്പാദിച്ചവർ എന്നിവരുടെ ഡ്രൈവിംഗ് ലൈസന്‍സുകൾ റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പ്രവാസികൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിലവിലെ ശമ്പള പരിധി ഉയർത്താനുള്ള നിർദ്ദേശവും കഴിഞ്ഞ ദിവസം സർക്കാരിന് മുന്നിൽ വന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here