മുല്ലപ്പെരിയാർ ഡാം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിന് മുന്നേ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ റൂൾ കർവ് പുനഃപരിശോധിക്കുക, നിലവിലെ ഡാം ഡികമ്മീഷൻ ചെയ്യുക, അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കുക. തുടങ്ങി നിരവധി ആവശ്യങ്ങളാണ് സുപ്രീംകോടതിക്ക് മുന്നിൽ ഉള്ളത്.

എന്നാൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടതെന്നാണ് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചത്. സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിലുള്ള എതിർപ്പും തമിഴ്നാട് വ്യക്‌തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മറുപടി നൽകിയ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്താൻ കേരളം തടസം നിൽക്കുന്നുവെന്നും ആരോപിച്ചു.

അതേസമയം, ജലമൊഴുക്ക്ശക്തിപ്പെടുന്ന സാഹചര്യത്തിൽ അർധരാത്രിയിൽ അടക്കം ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിൽ മേൽനോട്ട സമിതി പ്രവർത്തിക്കണമെന്ന് കോടതി ഉത്തരവിടണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News