എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്തമായി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
എന്നാൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ മാപ്പ് പറയാതെ സസ്‌പെൻഷൻ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചു നിൽക്കുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായുള്ള സസ്‌പെൻഷനിൽ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പ്രതിപക്ഷം.
അതേസമയം, ലോക്സഭയിൽ ഇന്ന് വിലക്കയറ്റത്തിൽ ചർച്ച അനുവദിച്ചിട്ടുണ്ട്.സഭയിൽ ഇന്ന് നാർകോടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാൻസസ് ഭേദഗതി ബില്ലുകളും അവതരിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.