കണ്‍സെഷന്‍: വിദ്യാഭ്യാസ മന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു

കണ്‍സെഷന്‍ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. വിദ്യാഭ്യാസ മന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും അന്തിമ തീരുമാനം ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ സൗജന്യ കണ്‍സഷന്‍ എന്നത് വിപ്ലവകരമായ നിര്‍ദ്ദേശമാണെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നിര്‍ദ്ദേശമെന്നും ഈ തീരുമാനത്തില്‍ നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടര്‍ചര്‍ച്ചകള്‍ ആരുമായൊക്കെ നടത്തണോ അവരോടൊക്കെ ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും അന്തിമമാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here