മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് അരലക്ഷം രൂപ കവര്‍ന്ന പൊലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് അരലക്ഷം രൂപ കവര്‍ന്ന പൊലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന ഇ.എന്‍ ശ്രീകാന്തിനെയാണ് പിരിച്ചു വിട്ടത്.

വകുപ്പ് തല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ എന്‍ ശ്രീകാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്.ഏപ്രില്‍ മാസത്തിലാണ് കേസ് അന്വേഷണത്തില്‍ ഭാഗമായി പ്രതിയുടെ സഹോദരിയുടെ എ ടി എം കാര്‍ഡ് കൈക്കലാക്കി ശ്രീകാന്ത് പണം തട്ടിയത്.

അന്വേഷണത്തിന്റെ ഭാഗമെന്ന് വിശ്വസിപ്പിച്ച് പിന്‍ നമ്പറും ചോദിച്ചറിഞ്ഞായിരുന്നു തട്ടിപ്പ്.50000 രൂപയോളം ശ്രീകാന്ത് അക്കയന്റില്‍ നിന്നും പിന്‍വലിച്ചു.

പണം നഷ്ടപ്പെട്ടയാളുടെ പിതാവിന്റെ പരാതിയില്‍ തളിപ്പറമ്പ് ഡി.വൈ.എ.എസ്.പി കെ.ഇ പ്രേമചന്ദ്രന്‍ നടത്തിയ അന്വേക്ഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന്റെ ഭാഗമായി ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് പരാതിക്കാരെ സ്വാധീനിച്ച് കേസ് പിന്‍വലിച്ചെങ്കിലും വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം ചെയ്തതായി തെളിഞ്ഞു.ഇതിന് പിന്നാലെയാണ് സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel