കണ്ണൂർ വിസിയുടെ നിയമനം ഹൈക്കോടതി ശരിവെച്ചു; ഗോപിനാഥ് രവീന്ദ്രന് തുടരാം

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം ശരിയാണെന്ന് ഹൈക്കോടതി. പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ വാദം കോടതി അംഗീകരിച്ചു. ഉത്തരവ് കോടതി ശരിവെച്ചതോടെ ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി തുടരാം.

പുനര്‍നിയമനം സംബന്ധിച്ച് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്;

കണ്ണൂര്‍ സര്‍വ്വകലാശാല വിസി പുനര്‍നിയമനം ചട്ടവിരിദ്ധമല്ല. 1996ലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ആക്ടിലെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുനര്‍നിയമനം നടന്നിട്ടുള്ളത്.

ആക്ടിലെ സെക്ഷന്‍ 10 ഉം സബ് സെക്ഷന്‍ 1 മുതല്‍ 14 വരെയും പ്രതിപാദിക്കുന്ന സര്‍വ്വകലാശാല നിയമങ്ങള്‍ക്കനുസൃതമായാണ് വിസി പുനര്‍നിയമനം നടന്നിട്ടുള്ളത്.

അതില്‍പ്രകാരം സെക്ഷന്‍ 10 (9) പ്രകാരം 60 വയസ് കഴിയാത്ത യോഗ്യതയുള്ള വ്യക്തിയെ വൈസ് ചാന്‍സിലറായി നിയമിക്കാം.

സെക്ഷന്‍ 10 (10) പ്രകാരം വൈസ് ചാന്‍സിലര്‍ക്ക് നാല് വര്‍ഷത്തെ കാലാവധിയില്‍ പ്രവര്‍ത്തിക്കാവുന്നതും പുനര്‍നിയമനത്തിന് യോഗ്യതയുള്ളതുമാണ്. എന്നാല്‍ രണ്ട് തവണയില്‍ കൂടുതല്‍ വൈസ് ചാന്‍സിലര്‍ പദവിയില്‍ ഒരാളെ നിയമിക്കാനാവില്ല.

പ്രായം സംബന്ധിച്ച് സബ് സെക്ഷന്‍ 9ല്‍ ഇപ്രകാരം പറയുന്നു. 60 വയസ് പ്രായപരിധി കഴിയാത്ത ആളെ വിസിയായി നിയമിക്കാം. അതായത് ഇ നിബന്ധന നിയമന സമയത്ത് 60 വയസിനുള്ളിലായിരിക്കണമെന്നു മാത്രമാണ്.

ഒരിക്കല്‍ വിസി പദവിയില്‍ നിയമിച്ചാല്‍ നിയമനകാലാവധിക്കുള്ളില്‍ 60 വയസ് കഴിഞ്ഞാലും പദവിയില്‍ തുടരാനാകും.

അതുകൊണ്ടാണ് 60 വയസ് കഴിഞ്ഞിട്ടും നാല് വര്‍ഷത്തെ നിയമ കാലാവധിയുള്ളതുകൊണ്ട് അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ കഴിഞ്ഞത്.

വിസിയെന്ന നിലയില്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍റെ യോഗ്യത സെര്‍ച്ച് കമ്മിറ്റി മുമ്പാകെ ഒരിക്കല്‍ പരിഗണിക്കപ്പെട്ടിട്ടുള്ളതും കമ്മിറ്റിയും ചാന്‍സിലറും അത് അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുള്ളതുമാണ്.

അതുകൊണ്ട് തന്നെ പുനര്‍നിയമനത്തില്‍ വീണ്ടും സെര്‍ച്ച് കമ്മിറ്റി മുമ്പാകെ യോഗ്യത തെളിയിക്കേണ്ടതായിട്ടില്ല.

മാത്രമല്ല യുജിസി ചട്ടപ്രകാരം വിസി നിയമനത്തിന് പ്രത്യേക പ്രായ പരിധി നിശ്ചയിച്ചിട്ടുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News