സിബിഎസ്ഇ ഒന്നാം ടേം പരീക്ഷ ഫലം ജനുവരിയിൽ പ്രഖ്യാപിക്കും

സിബിഎസ്ഇ ഒന്നാം ടേം പരീക്ഷ ഫലം ജനുവരിയിൽ പ്രഖ്യാപിക്കും. ജനുവരി പുകുതിയോടെ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

അതേസമയം വിദ്യാർഥികൾക്ക് അവരവരുടെ ഉത്തര കടലാസ് പരിശോധിക്കാനുള്ള അവസരവും ഇത്തവണ ഒരുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

കഴിഞ്ഞ വട്ടം ഫലം വന്ന ശേഷം നിരവധി വിദ്യാർഥികൾ മാർക്ക് കുറഞ്ഞതായും പരീക്ഷ പേപ്പർ കൃത്യമായി മൂല്യ നിർണയം ചെയ്തിട്ടില്ലെന്നുൾപ്പടെയുള്ള പരാതികൾ വ്യാപകമായി ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് അവരവരുടെ ഉത്തര കടലാസ് വീണ്ടും പരിശോധിക്കാൻ സാധിക്കുന്ന രീതിയിലുള്ള   ക്രമികരണം സിബിഎസ്ഇ കൊണ്ട് വരുന്നത്.

അതേസമയം കൊവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നൽകുമെന്നും സിബിഎസ്ഇ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News