‘അലക്സാണ്ടറെ’ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖറിന്റെ കുറുപ്പ്  മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ആവേശത്തോടെയാണ് ആരാധകര്‍ കുറുപ്പിനെ വരവേറ്റത്‌

ഇപ്പോളിതാ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ട്  ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഒരു മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. കുറുപ്പിന്‍റെ രണ്ടാം ഭാഗമാണോ ഇതെന്ന് അറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍.

അതേസമയം 80 കോടി കളക്ഷന്‍ നേടി കുറുപ്പ് തീയേറ്ററുകളില്‍ അഞ്ചാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News