കാനഡയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് “ജിംഗിൾ ബെൽ ഫിയസ്റ്റാ 2021”

ടൊറോന്റോ: ഒന്റാറിയോ കേരളാ അസോസിയേഷനും  കൈരളി ടിവി കാനഡയും  സംയുക്തമായി ഈ വർഷത്തെ  ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. മിസ്സിസ്സാഗയിലുള്ള കനേഡിയൻ കോപ്റ്റിക് സെന്ററിൽ,  “ജിംഗിൾ ബെൽ  ഫിയസ്റ്റാ 2021” എന്ന പേരിൽ നടന്ന ആഘോഷ പരിപാടികളിൽ മിസ്സിസ്സാഗ എറിൻ മിൽസ് എം പി പി  ഷെരീഫ് സബാവി മുഖ്യാഥിതി ആയിരുന്നു.

ചടങ്ങിൽ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്  തന്റെ സന്ദേശത്തിൽ  ഒന്റാറിയോയിലുള്ള മലയാളികളെയും കൈരളി ടി വി കാനഡയെയും  ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾ കേരളത്തനിമയോടെ പരമ്പരാഗത രീതിയിൽ ആഘോഷിക്കുന്നതിനെ അഭിനന്ദിക്കുകയും എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു. ഫോർഡിന് വേണ്ടി ഷെരീഫ് സബാവി എം പി പി  സമ്മാനിച്ച ആശംസാ പത്രം കൈരളി ടി വി കാനഡ നെറ്റ്‌വർക്കിന്റെ  ഡയറക്ടർ മാത്യു ജേക്കബ്  ഏറ്റുവാങ്ങി.

കൈരളി ടീവി ഓർമ്മസ്‌പർശം പ്രോഗ്രാമിന്റെ സീസൺ ഒന്നിലും  രണ്ടിലും പങ്കെടുത്തവരെ ചടങ്ങിൽ പരിചയപ്പെടുത്തി. അവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ബിന്ദു മേക്കുന്നേലായിരുന്നു പരിപാടിയുടെ പ്രധാന അവതാരക.

റിയാന്ന മാത്യുവിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികൾ വൈകീട്ട്  വിഭവസമൃദ്ധമായ ഡിന്നറോടെയാണ് സമാപിച്ചത്.

പ്രോഗ്രാം ഡയറക്ടർ മാത്യു ജേക്കബ് സ്വാഗതം ആശംസിച്ചു. സംഗീത സാന്ദ്രമായ പരിപാടികൾക്കൊടുവിൽ സാന്റാ ക്ലോസ്  കുട്ടികൾക്ക് സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്തു.

ഡോ.നിബു വർഗീസ് ( സഫയർ ഡെന്റൽ കോൺസ്ട്രക്ക്ഷൻസ് ), ജയശീലി ഇൻപനായകം (അംബിക ജൂവലറി), ഡേവിഡ് ജോസഫ്  ( ഫാമിലി ഓപ്ടിക്കൽസ്), ഹാനി തൗഫിലിസ് (ധൻമാർ ഫാർമസി), രജീന്ദർ സീക്കോൺ (ആൾ ഫിനാൻഷ്യൽ സർവീസസ് ) എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ. കൊറോണ-ഒമൈക്രോൺ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു രണ്ടു വാക്സിൻ എടുത്തവർ മാത്രമാണ് പരിപാടികളിൽ പങ്കെടുത്തത്. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News