‘ശുഭദിനം’ ചിത്രീകരണം പൂര്‍ത്തിയായി

ഇന്ദ്രന്‍സും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ശുഭദിനം’. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി.

ഒരുപാട് പ്രശ്‌നങ്ങളുടെ നടുവില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്‍ സിഥിന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ശുഭദിനം. ചില നിര്‍ണ്ണായകഘട്ടത്തില്‍ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ പരിണിതഫലങ്ങള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന സിനിമ കൂടിയാണിത്.

ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ജയകൃഷ്ണന്‍ , രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാലാ പാര്‍വ്വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍ , അരുണ്‍കുമാര്‍, നെബീഷ് ബെന്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ബാനര്‍ – നെയ്യാര്‍ ഫിലിംസ്, എഡിറ്റിംഗ് , സംവിധാനം – ശിവറാം മണി, നിര്‍മ്മാണം – ഗിരീഷ് നെയ്യാര്‍, രചന – വി എസ് അരുണ്‍കുമാര്‍ , ഛായാഗ്രഹണം – സുനില്‍പ്രേം എല്‍ എസ് എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here