കടമെടുപ്പ് വിഷയം: ജോണ്‍ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന്റെ മറുപടിയിലൂടെ സംസ്ഥാനത്തിന്റെ നിലപാടിനെ കേന്ദ്രം ശരിവച്ചിരിക്കുകയാണ്: ഡോ. തോമസ് ഐസക്

ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി നൽകിയ മറുപടിയിലൂടെ കടമെടുപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെ കേന്ദ്ര സർക്കാർ ശരിവച്ചിരിക്കുകയാണ്  എന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്.

കിഫ്ബി യുടെ പേരിൽ കേരളത്തെ വിമർശിച്ച സി എ ജി ക്കുള്ള  മറുപടിയാണ് കേന്ദ്ര നിലപാട് . കേരളത്തോട് ഉന്നയിച്ച  ചോദ്യങ്ങൾ സി എ ജി എന്തുകൊണ്ട് കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നില്ലെന്നും തോമസ് ഐസക് ചോദിച്ചു.

ബജറ്റിന് പുറത്തുള്ള കടമെടുപ്പ് പൊതുകടത്തിൽ ഉൾപ്പെടില്ല എന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പി ക്ക് കേന്ദ്ര സർക്കാർ പാർലമെന്‍റില്‍ നൽകിയ മറുപടി.

കിഫ്ബി പദ്ധതികൾക്കായി സംസ്ഥാനം സ്വരൂപിക്കുന്ന പണം സംസ്ഥാനത്തിൻ്റെ പൊതുകടത്തിൽ വരില്ലെന്ന് ഇതോടെ വ്യക്തമായി.  കിഫ്ബി യുടെ പേരിൽ കേരളത്തെ വിമർശിച്ച സി എ ജി യുടെ പൊള്ളത്തരം തുറന്നു കാട്ടപ്പെട്ടതായി തോമസ് ഐസക് പറഞ്ഞു

സി എ ജി കേരളത്തോട് ചോദിച്ച ചോദ്യങ്ങൾ എന്തുകൊണ്ട്  കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നില്ലെന്ന് തോമസ് ഐസക് ആരാഞ്ഞു. ദേശീയ പാത അതോറിറ്റിയുടെ വായ്പകൾ കേന്ദ്ര സർക്കാരിൻ്റെ പൊതുകടത്തിൽ ഉൾപ്പെടില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിച്ച് , കിഫ്ബിയുടെ മേൽ കുതിര കയറുന്നത് സി എ ജി യും , ചില മാധ്യമങ്ങളും , പ്രതിപക്ഷവും അവസാനിപ്പിക്കണമെന്നും ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News