കുപ്പിവെള്ളത്തിൻ്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കുപ്പിവെള്ളത്തിൻ്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 20 രൂപയിൽ നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ് കോടതി തടഞ്ഞത്. കുപ്പിവെള്ള നിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്.

കുപ്പി വെള്ളത്തെ  അവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തി അവശ്യസാധന നിയമപ്രകാരമാണ് സർക്കാർ ഇടപെട്ട് വില കുറച്ചത്. എന്നാൽ പാക്കേജ്ഡ് കമോഡിറ്റീസ് കേന്ദ്ര സർക്കാരിൻ്റെ പരിധിയിലാണ് വരുന്നതെന്നും സംസ്ഥാന സർക്കാരിന് ഇടപെടാൻ അധികാരമില്ലന്നായിരുന്നു ഹർജിക്കാരുടെ വാദം.

തങ്ങളെ കേൾക്കാതെയും ഉൽപ്പാദന മാനദണ്ഡങ്ങൾ പരിഗണിക്കാതെയുമാണ് സർക്കാർ വില കുറച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ നടപടി സ്റ്റേ ചെയ്ത കോടതി ഹർജി പിന്നീട് വിശദമായി പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News