കോടതി വിധിയിലൂടെ നീതി ലഭ്യമായെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ

കോടതി വിധിയിലൂടെ നീതി ലഭ്യമായെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. നിയമനം ശരിയാണെന്ന് കോടതിയും അംഗീകരിച്ചുവെന്നും വൈസ് ചാൻസിലർ എന്ന പദവിയിൽ ഇരുന്ന് ചാൻസിലറുടെ നടപടികളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം വി സി യുടെ പുനർ നിയമനം രാഷ്ടീയ മുതലെടുപ്പിന് ഉപയോഗിച്ചവർക്കുള്ള കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. പുനർ നിയമനത്തിൻ്റെ പേരിൽ ഏറെ അപമാനിക്കപ്പെട്ടെങ്കിലും കോടതി വിധി അനുകൂലമായപ്പോഴും തികഞ്ഞ പക്വതയോടെയായിരുന്നു ഡോ ഗോപിനാഥ് രവീന്ദ്രൻ്റെ പ്രതികരണം.

വൈസ് ചാൻസിലർ പദവിയിലിരുന്ന് രാഷ്ട്രീയ പ്രതികരണത്തിന് ഇല്ലെന്നും ചാൻസിലറുടെ നടപടികളിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനത്തിൽ ചട്ടലംഘനം ഇല്ലെന്നും നിയമനം ശരിയായിരുന്നു എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

നിയമം അറിയാവുന്ന ആളാണ് ഗവർണർ.ഒഴിവാകണമെന്ന് പറഞ്ഞിരുന്നെങ്കിൽ താൻ അതിന് തയ്യാറായിരുന്നു. ഹൈക്കോടതി വിധിയിലൂടെ നീതി ലഭ്യമായെന്നും വൈസ് ചാൻസിലർ പറഞ്ഞു. രാജ്യം കണ്ട പ്രമുഖനായ അക്കാദമി ഷ്യൻ ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമനത്തിൻ്റെ പേരിൽ അപമാനിക്കുകയും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ താറടിക്കാൻ ശ്രമിക്കുകയും ചെയ്തവർക്കുള്ള കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി.

സർവ്വകലാശാല കാമ്പസിനെ അക്രമ സമരത്തിലൂടെ സംഘർഷ ഭൂരിയാക്കിയ പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾക്ക് കനത്ത പ്രഹരമായി ഹൈക്കോടതി വിധി. വി സി പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും നാല് വർഷം പൂർത്തിയാക്കിയാൽ പുനർ നിയമനമാകാമെന്നുമുള്ള സർവ്വകലാശാല ചട്ടം കണ്ടില്ലെന്ന് നടിച്ചാണ് ഒരു കൂട്ടം മാധ്യമങ്ങളും തെറ്റായ വാർത്തകൾ ചമച്ചത്.

2017ൽ വി സി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സർവ്വകലാശാലയുടെ നാക് അക്രഡിറ്റേഷൻ ബി പ്ലസ് ഗ്രേഡിലേക്ക് ഉയർത്താൻ സാധിച്ചതുൾപ്പെടെ നിരവധി നേട്ടങ്ങൾ ഡോ ഗോപിനാഥ് രവീന്ദ്രന് കൈവരിക്കാനായി. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചായിരുന്നു വൈസ് ചാൻസിലറുടെ പുനർ നിയമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News