റാന്നിയിൽ  ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പത്തനംതിട്ട റാന്നിയിൽ   ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ 19 വയസുള്ള  രത്തൻ ബർമ്മൻ ആണ് ലോറിക്കറിയിൽപ്പെട്ട് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം പത്തനംതിട്ട  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

രാവിലെ 7.30 ഓടെയായിരുന്നു  റാന്നി ഇടമുറിയിൽ അപകടം നടന്നത്.  നിർമ്മാണത്തിനായി സാധന സാമഗ്രികൾ നിറച്ചായിരുന്നു ലോറി ഇവിടേക്ക് എത്തിയത്. എന്നാൽ പൊടുന്നനെ നിയന്ത്രണം നഷ്ടമായ ലോറി റോഡിൽ നിന്ന് താഴെ കുഴിയിലേക്ക് മറിഞ്ഞു.

ഈ സമയം  ഡ്രൈവർ ഉൾപ്പെടെ 3 പേർ വാഹനത്തിലുണ്ടായിരുന്നു.  താഴേക്ക് പതിക്കുന്നതിനിടെ ലോറി ഡ്രൈവർ വാഹനത്തിൽ നിന് ചാടി രക്ഷപ്പെട്ടു.  ലോറിയുടെ അടിയിൽപ്പെട്ടു  പോയ ഒരു തൊഴിലാളിയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി.

കുടുങ്ങി കിടന്ന മറ്റൊരു തൊഴിലാളിയെ ഫയർഫോഴ്സ് യൂണിറ്റെത്തി ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.  പക്ഷേ ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ബംഗാൾ സ്വദേശിയായ രത്തൻ ബർമ്മൻ ആണ് മരിച്ചത്.  റാന്നി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News