പുഷ്പ ഡിസംബര്‍ 17ന് തീയറ്ററിലേക്ക്; അല്ലു അര്‍ജുന്‍ ഇന്ന് കേരളത്തില്‍

അല്ലു അര്‍ജുന്‍ നായകനായി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുഷ്പ ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ ഡിസംബര്‍ ആറിന് റിലീസ് ചെയ്തു .

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് എത്തുന്നു. കള്ളക്കടത്തുകാരനായ അല്ലു അര്‍ജുനും ചിത്രത്തില്‍ എത്തുന്നു .250 കോടി ബജററ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ തീയറ്ററില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ന് അല്ലു അര്‍ജുന്‍ പുഷ്പയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തില്‍ എത്തും. പ്രസ് മീറ്റിനായി ആണ് എത്തുന്നത്.

തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. പോളണ്ട് സ്വദേശി മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍. ചിത്രസംയോജനം കാര്‍ത്തിക് ശ്രീനിവാസ്. പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here