സംസ്ഥാന സർക്കാർ ഭവനപദ്ധതിക്കെതിരായ സംഘപരിപാവർ ആരോപണങ്ങളുടെ മുനയോടിയുന്നു. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരമുള്ള വീടുകൾ പൂർത്തിയാക്കിയതും സംസ്ഥാന സർക്കാർ ചെലവിൽ.
പദ്ധതി പ്രകരം സംസ്ഥാനത്തിന് നൽകേണ്ട 41353.62 ലക്ഷം രൂപയിൽ ആകെ നൽകിയത് 12190 ലക്ഷം രൂപ മാത്രം. പദ്ധതി പ്രകാരം അനുവദിച്ച 22523 വീടുകളിൽ 18817 വീടുകളുടെ പണി പൂർത്തിയാക്കിയത് സംസ്ഥാന സർക്കാർ പണം ചെലവഴിച്ചെന്നും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകിയത്.
സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിക്കെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് കേന്ദ്രസർക്കാർ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടി.
കേരളത്തിലെ ഭവന പദ്ധതിയുടെ പണം പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കേന്ദ്രസർക്കാർ ആണ് നൽകുന്നതെനായൊരുന്നു സംഘപരിവാർ പ്രചാരണം. എന്നാൽ 2016 മുതലുള്ള കാലയളവിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ കേരളത്തിന് ലഭിക്കേണ്ട തുകയുടെ പകുതി പോലും കേന്ദ്രം നൽകിയിട്ടില്ല.
2016 മുതൽ 41353.62 ലക്ഷമാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകേണ്ടത്. എന്നാൽ ഈ കാലയളവിൽ ആകെ നൽകിയത് 12190.22 ലക്ഷം മാത്രമെന്ന് കേന്ദ്രസർക്കാർ നൽകിയ കണക്കിൽ വ്യക്തമാക്കുന്നു. വീടുകൾ പണി പൂർത്തിയക്കാൻ 12642.35 ലക്ഷം സംസ്ഥാന സർക്കാർ ചെലവിട്ടു.
ഇതോടെ സംസ്ഥാന സർക്കാർ ചിലവിട്ടാണ് വീടുകൾ പൂർത്തിയാക്കിയതെന്ന് കേന്ദ്രസർക്കാർ കണക്കുകൾ തന്നെ വ്യക്തമായി.
22523 വീടുകൾക്കാണ് തുക അനുവദിച്ചത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ ശ്രമഫലമായാണ് 18817 വീടുകളുടെ പണി പൂർത്തിയാക്കിയത്. ഇനി പൂർത്തിയക്കാനുള്ളത് 3706 വീടുകൾ മാത്രമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.