കിയ കാറന്‍സിന്റെ ആദ്യ പ്രദര്‍ശനം ഡിസംബര്‍ 16ന്

എസ്യുവിയുടേയും എംപിവിയുടേയും സങ്കരയിനമായ എംപിവി വിപണിയിലേക്ക് മത്സരിക്കാനെത്തുന്ന കിയ കാറന്‍സിന്റെ ആദ്യ പ്രദര്‍ശനം ഡിസംബര്‍ 16ന് നടക്കും. എസ്‌യുവിയുടെ രൂപഗുണവും എംപിവിയുടെ പ്രായോഗികതയുമായി എത്തുന്ന വാഹനം വിപണിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കിയ പ്രതീക്ഷിക്കുന്നത്.

സെഗ്മെന്റിലെ പ്രധാന എതിരാളിക്ക് ഇല്ലാത്ത ഡീസല്‍ എന്‍ജിന്‍ വാഹനത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നാണ് കമ്പനി കരുതുന്നത്. അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തുന്ന വാഹനത്തെപ്പറ്റി അറിയാം ഈ 5 കാര്യങ്ങള്‍.

എസ്യുവിയുടേയും എംപിവിയുടേയും സങ്കരമായിരിക്കും പുതിയ വാഹനം. എസ്‌യുവി ലുക്ക് നല്‍കാന്‍ കൂടുതലായി ശ്രമിച്ചിട്ടുണ്ട്. കിയയുടെ ട്രേഡ് മാര്‍ക്ക് ടൈഗര്‍ നോസ് ഗ്രില്ലുണ്ട് പുതിയ വാഹനത്തിന്. എന്നാല്‍ മറ്റു വാഹനങ്ങളെക്കാള്‍ ഗ്രില്ലിന് വലുപ്പം കുറവാണ്.

വീതി കുറഞ്ഞ റാപ്പ് എറൗണ്ട് എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപുകള്‍, അതിന് താഴെയായി പ്രധാന ഹെഡ്‌ലാംപ്. എസ്‌യുവി ലുക്ക് നല്‍കുന്നതിനായി വലിയ മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍. കൂടാതെ, റാപ്പ് എറൗണ്ട് ടെയില്‍ ലാംപാണ് പിന്നില്‍.

വലിപ്പമുള്ള ബൂട്ട് ഡോറുകള്‍. മാരുതി സുസുക്കി എര്‍ട്ടിഗയുടേയും ഇന്നോവ ക്രിസ്റ്റയുടേയും ഇടയില്‍ സ്ഥാനം പിടിക്കുന്ന പുതു വാഹനം സെല്‍റ്റോസിന്റെ പ്ലാറ്റഫോമിലായിരിക്കും നിര്‍മിക്കുക.

നേരത്തെ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം പ്രീമിയം ഇന്റീരിയറാണ് വാഹനത്തിന്. കിയയുടെ മറ്റ് വാഹനങ്ങളിലേതു പോലെ ധാരാളം ഫീച്ചറുകളും കാറന്‍സിലുണ്ട്.

ഉയര്‍ന്ന വകഭേദത്തില്‍ 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും താഴ്ന്ന വകഭേദങ്ങളില്‍ 8 ഇഞ്ച് സിസ്റ്റവും. ആറ്, ഏഴു സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ വാഹനം വിപണിയിലെത്തും. എല്ലാ നിരയിലെ യാത്രക്കാര്‍ക്കും എസി വെന്റുകള്‍, കപ്‌ഹോള്‍ഡറുകള്‍, സോഫ്റ്റ് ടച്ച് മെറ്റീരിലല്‍ ഇന്റീരിയര്‍ എന്നിവയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here