ക്രിസ്തുമസ് ഒക്കെ വരുവല്ലേ…. ഒരു സ്‌ട്രോബറി കേക്ക് ഉണ്ടാക്കിയാലോ

തയ്യാറാക്കുന്ന വിധം…

മൈദ                                            2 കപ്പ്
ബട്ടര്‍                                           150 ഗ്രാം
ബേക്കിംഗ് പൗഡര്‍                 1 1/2 ടീസ്പൂണ്‍
സ്‌ട്രോബെറി പള്‍പ്പ്               അര കപ്പ്
പഞ്ചസാര                                 ഒന്നര കപ്പ്
മുട്ട                                               3 എണ്ണം
പാല്‍                                           അര കപ്പ്
സ്‌ട്രോബെറി എസ്സെന്‍സ്       1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം.

ആദ്യം മൈദയും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് വയ്ക്കുക.

പഞ്ചസാര പൊടിച്ചെടുക്കാം. ഇനി പഞ്ചസാര പൊടിച്ചതും ബട്ടറും നന്നായി ബീറ്റ് ചെയ്ത് യോജിപ്പിച്ചെടുക്കാം.

ഇനി മുട്ടയും പാലും ചേര്‍ക്കാം. എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം മൈദാ ചേര്‍ക്കാം.

സ്‌ട്രോബെറി പള്‍പ്പും സ്ട്രൗബെറി എസ്സെന്‍സും ചേര്‍ക്കാം. എല്ലാം കൂടി നന്നായി ബീറ്റ് ചെയ്ത് എടുക്കുക. കേക്ക് മിക്‌സ് റെഡിയായി…

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യണം. ശേഷം 50 മിനിറ്റ് ബേക്ക് ചെയ്യുക.

സ്‌ട്രോബെറി കേക്ക് തയ്യാറായി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News