ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിച്ചു

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമുമായി ബാലുശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു.

മാറ്റത്തെ യാഥാസ്ഥിതികര്‍ എതിര്‍ക്കാറുണ്ടെന്നും അത് കാര്യമാക്കേണ്ടന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കെതിരെ കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ ഒരു വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചു. ലീഗിന്റേയും ജമാഅത്ത് ഇസ്ലാമിയുടേയും പിന്തുണയിലായിരുന്നു പ്രതിഷേധം

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിവേചനങ്ങള്‍ക്കെതിരെ പുതിയ ചരിത്രമെഴുതി. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന കാലത്ത് വസ്ത്രധാരണത്തിലെ തുല്യതയെന്ന സന്ദേശവുമായാണ് ജന്റര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം. മാറ്റത്തിന്റെ മാതൃകാ പരമായ തീരുമാനമെടുത്ത സ്‌കൂളിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അഭിനന്ദിച്ചു.

മാറ്റത്തെ യാഥാസ്ഥിതികര്‍ എല്ലായ്‌പ്പോഴും എതിര്‍ത്തിട്ടുണ്ടെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രധാരണം നടപ്പാക്കുന്ന ആദ്യ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളെന്ന നേട്ടം ബാലുശ്ശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്വന്തമാക്കി.

അതേസമയം യൂണിഫോം മിനെതിരെ യാഥാസ്ഥിതിക മുസ്ലീം സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി ആയിരുന്നു ഇവരുടെ പ്രതിഷേധം. പദ്ധതി പ്രഖ്യാപന ചടങ്ങില്‍ കെ എം സച്ചിന്‍ ദേവ് എം എല്‍ എ സന്ദേശം നല്‍കി. ജനപ്രതിനിധികര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News