പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ അധികാരം

ജനപ്രിയ മെസേജിങ് സേവനമായ വാട്‌സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്.

ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകള്‍ ഒരാള്‍ക്കും കാണാനാകാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് സാധിച്ചേക്കും.

നിലവില്‍ ഗ്രൂപ്പില്‍ ഒരു മെസേജ് പോസ്റ്റ് ചെയ്താല്‍ ആ വ്യക്തിക്ക് മാത്രമാണ് ഗ്രൂപ്പിലെ എല്ലാവര്‍ക്കും കാണാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാനാകുക. എന്നാല്‍, ഇനി മുതല്‍ ആ ജോലി ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ചെയ്യാനാകും. ഇതു വഴി വലിയൊരു തലവേദന ഒഴിവാക്കാനും സാധിക്കും.

മിക്കവരും അറിയാതെ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മെസേജുകള്‍ നീക്കം ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന് സാധിക്കും. ഗ്രൂപ്പ് അഡ്മിന്‍ കണ്ടില്ലെങ്കിലും വിളിച്ച് അറിയിച്ചും പോസ്റ്റ് നീക്കം ചെയ്യിപ്പിക്കാം.

വാബീറ്റാഇന്‍ഫോ യുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സാപ്പിന്റെ പുതിയ 2.22.1.1 പതിപ്പില്‍ ഇത് ലഭ്യമാകും. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍ ‘അത് അഡ്മിന്‍ നീക്കം ചെയ്തതാണ്’ എന്ന സന്ദേശം ഗ്രൂപ്പില്‍ കാണിക്കുകയും ചെയ്യും. ഒരു ഗ്രൂപ്പില്‍ എത്ര അഡ്മിന്‍മാര്‍ ഉണ്ടായാലും എല്ലാവര്‍ക്കും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. അതേസമയം, പുതിയ ഫീച്ചറിന്റെ ടെസ്റ്റിങ് തുടങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ഫീച്ചര്‍ വന്നാല്‍ അശ്ലീലമോ ആക്ഷേപകരമോ ആയ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് എളുപ്പമായിരിക്കും. ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങള്‍ നീക്കം ചെയ്യാനും ഇത് അഡ്മിന്‍മാരെ സഹായിക്കും. ‘ ഡിലീറ്റ് ഫോര്‍ ഓള്‍’ ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

നിലവില്‍ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡുമാണിത്. ഇതിന്റെ സമയപരിധി ഏഴ് ദിവസം വരെ നീട്ടാനാണ് നീക്കം നടക്കുന്നത്. ഭാവിയിലെ ഒരു അപ്ഡേറ്റില്‍ സമയപരിധി ഏഴ് ദിവസവും എട്ട് മിനിറ്റുമായി മാറ്റാന്‍ വാട്‌സാപ് നീക്കം നടത്തുന്നതായി വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News