ഒമൈക്രോണ്‍ പ്രതിരോധം; ബഹ്‌റൈനില്‍ യെല്ലോ അലര്‍ട്ട്

ഈ മാസം 19 മുതല്‍ ജനുവരി 31 വരെ ബഹ്‌റൈന്‍ യെല്ലോ അലര്‍ട്ട് ലെവലിലേക്ക് മാറുമെന്ന് കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്തമാക്കി. കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് മാറുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് സ്ഥിതിഗതികള്‍ പഠനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി. കോവിഡ് ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് യെല്ലോ ജാഗ്രതാ ലെവല്‍ നടപ്പാക്കുന്നത്.

ഈ മാസം 19 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ നേരത്തെ യെല്ലോ ലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ബൂസ്റ്റര്‍ ഡോസിന് സമയമായവര്‍ ഉടന്‍ ഹെല്‍ത് സെന്ററുകളിലത്തെി എടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യെല്ലോ ലെവല്‍ കാലയളവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കും.രാജ്യത്ത് കോവിഡ് ജാഗ്രത പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ചപാടില്ലെന്നും രാജ്യ നിവാസികളോട് കൊവിഡ് പ്രതിരോധ സമിതി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News