പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. എത്ര കൊടുക്കണമെന്ന് പിന്നീട് തീരുമാനിക്കാമെന്നും കോടതി. പെണ്‍കുട്ടിയെ അപമാനിച്ച പൊലീസുദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് നഷ്ടപരിഹാരത്തിന് പകരമാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് പെണ്‍കുട്ടി ഹൈക്കോടതിയെ അറിയിച്ചു.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എല്‍ പി സ്ക്കൂള്‍ വിദ്യാര്‍ഥിനിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പെണ്‍കുട്ടിയ്ക്ക് ആര്‍ഹമായ ന്ഷപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ചു.നമ്പി നാരായണന് നല്‍കിയതുപോലുള്ള നഷ്ടപരിഹാരം കൊടുക്കണം. എത്ര കൊടുക്കണമെന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

പൊലീസുദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് നഷ്ടപരിഹാരത്തിന് പകരമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥ ഭയപ്പെടുത്തിയതിനു ശേഷം കുട്ടി കരഞ്ഞില്ല എന്ന്ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ശരിയല്ല.കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വീഡിയോ കോൺഫറൻസ് വഴി ഹാജരായി കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ കാര്യങ്ങൾ വ്യക്തമാണെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് മാനസിക പിന്തുണ നൽകാം എന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അത് മാത്രം അല്ല കുട്ടിക്ക് ആവശ്യം. നീതി കിട്ടി എന്ന് കുട്ടിക്കു തോന്നണം എന്നും കോടതി വ്യക്തമാക്കി.

അതേസമയം ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പൊലീസ് ഡിപ്പാർട്ട്മെൻ്റ് അവരുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും ഹർജിക്കാർ ആരോപിച്ചു.വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ എടുക്കാമായിരുന്നിട്ടും അത് ചെയ്യുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഓഗസ്റ്റ് 27-ന് ബഹിരാകാശ കേന്ദ്രത്തിലേക്ക് യന്ത്ര ഭാഗങ്ങൾ കൊണ്ടു പോകുന്നത് കാണാൻ പിതാവിനൊപ്പം പോയ പെൺകുട്ടി പിങ്ക് പൊലീസിൻ്റെ പട്രോളിംഗ് വാഹനത്തിൽ നിന്ന് ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി കള്ളിയെന്ന്വിളിച്ചെന്നും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹപരിശോധന നടത്തിയെന്നുമാണ് ഹർജിയിലെ ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News