മുല്ലപ്പെരിയാര്‍ വിഷയം; ജലം തുറന്നു വിടുന്ന വിഷയം മേല്‍നോട്ട സമിതി പരിശോധിക്കട്ടേയെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ജലം തുറന്നു വിടുന്ന വിഷയം മേല്‍നോട്ട സമിതി പരിശോധിക്കട്ടെയെന്ന് സുപ്രീംകോടതി.

ജലം തുറന്നു വിടണമോ, വേണ്ടയോ എന്നത് മേല്‍നോട്ട സമിതി തീരുമാനിക്കട്ടെയെന്നും മേല്‍നോട്ട സമിതിക്ക് മുന്നിലെത്തുന്ന അപേക്ഷകളില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

മേല്‍നോട്ട സമിതിക്ക് നിരവധി തവണ കത്തു നല്‍കിയെങ്കിലും മൗനം പാലിക്കുകയാണെന്ന് കേരളം വിമര്‍ശനം ഉന്നയിച്ചു.

അതേ സമയം ഇരു സംസ്ഥാനങ്ങള്‍ക്കും യോജിച്ച് തീരുമാനമെടുക്കാവുന്ന വിഷയങ്ങളില്‍ ഇനി സുപ്രീംകോടതിയെ സമീപിക്കരുതെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേ സമയം മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ജനുവരി 11ലേക്ക് പരിഗണിക്കാനായി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News