ബാലുശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ യൂണിഫോം

കോഴിക്കോട് ബാലുശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ യൂണിഫോം.

ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്കൂളാണ് ബാലുശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ.

യൂണിഫോം ഏകീകരണത്തിൽ സ്‌കൂൾ വിദ്യാർഥികളും പിടിഎയും അധ്യാപകരും ഒറ്റക്കെട്ടായാണ് തീരുമാനം കൈകൊണ്ടത് എന്നത് അഭിമാനകരമാണ്.

സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസമേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ പുതിയ തുടക്കമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News