സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി. പുതിയ ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും  തെരഞ്ഞെടുപ്പ് നാളെ നടക്കും. ബി പി സി എൽ പൊതുമേഖലയിൽ നിലനിർത്തണമെന്ന്   സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച അഞ്ചര മണിക്കൂർ നീണ്ടു. 13 വനിതകൾ ഉൾപ്പെടെ 39 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. വർഗ്ഗ ബഹുജന സംഘടനകളിലേക്ക് പുതുതായി എത്തുന്ന പ്രവർത്തകർക്ക് പ്രത്യയശാസ്ത്ര, രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് പ്രതിനിധികൾ നിർദ്ദേശിച്ചതായി ജില്ല സെക്രട്ടറി സി എൻ മോഹനൻ അറിയിച്ചു.

പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളെ പ്രതിനിധികൾ ശരിവച്ചു. ബി പി സി എൽ പൊതുമേഖലയിൽ നിലനിർത്തണമെന്ന്   സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റിഫൈനറി വിൽപനക്കെതിരെയുള്ള  ജനകീയ പോരാട്ടത്തിൽ ബഹുജനങ്ങൾ അണിനിരക്കണം .

മാർച്ച് 23 ലെ ജില്ലാ ഹർത്താൽ വിജയിപ്പിക്കണമെന്നും ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. പുതിയ ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നാളെ നടക്കും.

ജില്ലാ കമ്മറ്റിയുടെ അംഗബലം 45 ൽ നിന്നും 46 ആയി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായും ജില്ലാ സെക്രട്ടറി അറിയിച്ചു. നാളെ വൈകിട്ട്  നടക്കുന്ന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. മുതിർന്ന പാർട്ടി നേതാക്കളായ എം എം ലോറൻസ് , സരോജിനി ബാലാനന്ദൻ , കെ എം സുധാകരൻ, കെ എൻ രവീന്ദ്രനാഥ് എന്നിവരെ പൊതുസമ്മേളന വേദിയിൽ ആദരിക്കും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News