ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ വകുപ്പില്‍ നിമയനം നല്‍കാന്‍ മന്ത്രി സഭാ യോഗ തീരുമാനം

തമിഴ്നാട് ഊട്ടിയിലെ കുനൂരില്‍വെച്ചുണ്ടായ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്‍റെ ഭാര്യ ശ്രീലക്ഷ്മിക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് തൃശ്ശൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ ക്ലാസ് – 3 തസ്തികയില്‍ നിമയനം നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച് സൈനീക ക്ഷേമ വകുപ്പിന് നിര്‍ദ്ദേശം നല്‍കും. യുദ്ധത്തിലോ, യുദ്ധ സമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ ജോലി നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഉത്തരവിലെ നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് തീരുമാനം.

പ്രദീപിന്‍റെ അച്ഛന്‍ രാധാകൃഷണന്‍റെ ചികിത്സയിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

പ്രദീപിന്‍റെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ സൈനീക ക്ഷേമ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മരണമടയുന്ന സൈനീകരുടെ ആശ്രിതര്‍ക്ക് സൈനീക ക്ഷേമ നിധിയില്‍ നിന്നും ധനസഹായം നല്‍കുന്നതിന് നിലവിലുള്ള നിയമത്തില്‍ ഇളവു വരുത്തിക്കൊണ്ടാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News