10,12 സിബിഎസ്ഇ ക്ലാസുകളുടെ പരീക്ഷാ മൂല്യനിർണയം ലഘൂകരിക്കണം; എഎം ആരിഫ് എംപി

സിബിഎസ്ഇ പത്ത്‌, പന്ത്രണ്ട് ക്ലാസുകളിൽ നടത്തിയ പരീക്ഷയുടെ ചോദ്യങ്ങൾ സിലബസിന് പുറത്തുള്ളതാണെന്ന് എ എം ആരിഫ് എംപി സഭയിൽ വ്യക്തമാക്കി. അതുകൊണ്ട് ഈ പരീക്ഷകളുടെ മൂല്യനിർണയം ലഘൂകരിക്കണമെന്നും സിലബസിന്റെ പുറത്തു നിന്ന് വന്ന ചോദ്യങ്ങൾ ഒഴിവാക്കി അതിന് മാർക്ക് നൽകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് എംപി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാന് നിവേദനം നൽകി.

കൊവിഡ് 19 മഹാമാരി മൂലമുള്ള അനിശ്ചിതത്വങ്ങൾ കാരണം വിദ്യാർഥികൾ സമ്മർദ്ദത്തിലാണെന്നും പരീക്ഷയുടെ മൂല്യനിർണയം ലഘൂകരിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ മാനസികാവസ്ഥ തകരുന്ന അവസ്ഥയിലേക്ക് പോകുമെന്നും എംപി നിവേദനത്തിൽ പറഞ്ഞു. ഈ വിഷയം സിബിഎസ്ഇ അധികാരികളോട് സംസാരിക്കാമെന്ന് മന്ത്രി എംപിക്ക്‌ ഉറപ്പു നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News