ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി ബോംബെ ഹൈക്കോടതി

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി മുംബൈ ഓഫീസിലെ പ്രതിവാര ഹാജര്‍ ഉള്‍പ്പെടെയുള്ള ജാമ്യ വ്യവസ്ഥകളില്‍ ചില ഭേദഗതികളും ഇളവുകളും ആവശ്യപ്പെട്ട് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി അനുവദിച്ചു.

എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ എന്‍ സി ബി ഓഫീസില്‍ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം നവംബര്‍ 5, 12, 19, 26, ഡിസംബര്‍ 3, 10 തീയതികളില്‍ ആര്യന്‍ ഖാന്‍ എന്‍സിബിക്ക് മുന്നില്‍ എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ എല്ലാ ആഴ്ചയും എന്‍സിബി ഓഫിസില്‍ എത്തുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യം ചെയ്യലിന് ഇരയാവുകയാണെന്നും അതിനാല്‍ കനത്ത  പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ആര്യന്‍ ഖാന്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി അനുവദിച്ചത്.

എന്നിരുന്നാലും കേന്ദ്ര ഏജന്‍സി 72 മണിക്കൂര്‍ നോട്ടീസ് നല്‍കിയാല്‍, ആവശ്യമുള്ളപ്പോള്‍ ആര്യന്‍ ഖാന്‍ ഡല്‍ഹിയിലെ എന്‍സിബി എസ്‌ഐടിയുടെ ഓഫീസില്‍ ഹാജരാകേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News