ഇല്ലിനോയിസിലും ടെന്നിസിയിലും അടിയന്തരാവസ്ഥ

ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഇല്ലിനോയിസിലും ടെന്നിസിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് ഇല്ലിനോയിസിലും ടെന്നിസിയിലും വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.

സംസ്ഥാനങ്ങള്‍ക്കു ഫെഡറല്‍ സഹായം നല്‍കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (FEMA) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

വെള്ളി, ശനി ദിവസങ്ങളിലാണു കനത്ത നാശനഷ്ടമുണ്ടായത്. ഇല്ലിനോയിസ്, മിസൗറി, അര്‍ക്കന്‍സാസ്, കെന്റക്കി, ടെന്നിസി സംസ്ഥനങ്ങളിലാണു കനത്ത നാശനഷ്ടമുണ്ടായത്. ഇതുവരെ 74 മരണമാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News